തിരുവനന്തപുരം: പോക്സോ കേസ് പ്രതിയായ വ്ളോഗര്‍ മുകേഷ് എം. നായര്‍ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ പ്രധാനാധ്യപകന് സസ്പെന്‍ഷന്‍. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രധാനാധ്യപകന്‍ ടി.എസ്. പ്രദീപ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഫോര്‍ട്ട് ഹൈസ്‌കൂള്‍ മാനേജരാണ് പ്രധാനാധ്യപകനെ സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ പ്രദീപ് കുമാറിന്റെ വീഴ്ച വ്യക്തമായ സാഹചര്യത്തിലാണ് നടപടി.
സംഭവത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് ഒഴിയാനാവില്ല. സ്‌കൂള്‍ മുകേഷിനെ പരിപാടിയിലേക്കു ക്ഷണിച്ചില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.



