തിരുവനന്തപുരം: നടിയുടെ വെളിപ്പെടുത്തലിൽ നടൻ ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കാൻ തയ്യാറെടുത്ത് അന്വേഷണ സംഘം. തെളിവുകളുടെ അഭാവത്തിലാണ് നീക്കം. ആലുവയിലെ നടിയുടെ പരാതിയിലായിരുന്നു കേസെടുത്തത്.സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്ന് പൊലീസ് പറയുന്നു. ഇരുവരെയും കുറ്റവിമുക്തരാക്കുന്നതിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴികൾ അല്ലാതെ പരാതിക്കാർ മറ്റ് മൊഴികൾ നൽകിയിട്ടില്ല.2008 ൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സെക്രട്ടേറിയറ്റിലെ ശുചിമുറിയിലേക്ക് പോകുമ്പോൾ ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ ഉണ്ടായിരുന്നു. എന്നാൽ സെക്രട്ടേറിയറ്റ് വളപ്പിൽ ഷൂട്ടിംഗ് നടന്നെങ്കിലും ഓഫീസിലോ മുറികളിലോ കയറാൻ അനുവാദം നൽകിയിട്ടില്ലെന്നാണ് സർക്കാർ രേഖ.



