Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ സംഘർഷമുണ്ടാക്കിയ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ സംഘർഷമുണ്ടാക്കിയ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ സംഘർഷമുണ്ടാക്കിയ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് ഇവർ അക്രമം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മെയ്തി വിഭാഗത്തിന്റെ തീവ്ര സംഘടനയായ ആരംബായ് ടെങ്ങോല്ലിന്റെ നേതാക്കളെ എൻ.ഐ.എയും സി.ബി.ഐയും അറസ്റ്റ് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ഏഴിനാണ് സംഘർഷം പൊട്ടിപുറപ്പെട്ടത്. അതേസമയം, സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് പുലർച്ചെ 5 മുതൽ വൈകിട്ട് 5 വരെ അഞ്ച് ജില്ലകളിലെ നിരോധനാജ്ഞയ്ക്ക് ഇളവു നൽകിയിട്ടുണ്ട്. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലെ സ്‌കൂളൂകൾ ഇന്ന് തുറക്കും. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനും പുതിയ സർക്കാർ രൂപീകരണത്തിനും നടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നൽകിയതായി മണിപ്പൂർ മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്. ഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇംഫാലിൽ മടങ്ങിയെത്തിയ ശേഷമാണ് മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം. നിലവിൽ രാഷ്ട്രപതി ഭരണത്തിലാണ് സംസ്ഥാനം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments