അഹമ്മദാബാദ്: അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 265 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികൾ ഉൾപ്പെടെ വിമാനയാത്രക്കാർ അല്ലാത്ത 24 പേരും അപകടത്തിൽ മരിച്ചു
ഗുരുതരമായി പരിക്കേറ്റ നിരവധി വിദ്യാർത്ഥികൾ ചികിത്സയിലാണ്. വിമാനത്തിൽ നിന്ന് ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തി. രണ്ടാമത്തെ ബ്ലാക്ക് ബോക്സിനു വേണ്ടിയുള്ള പരിശോധന തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അപകടസ്ഥലം സന്ദർശിക്കും. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന ഇന്ന് ആരംഭിക്കും.



