തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്യവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തോളൂർ സ്വദേശി അപർണയെ ആണ് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച്ച രാത്രി അപർണ മുറി തുറക്കാത്തതിനെത്തുടർന്ന് സംശയം തോന്നിയ ഭർതൃവീട്ടുകാർ വാതിൽ ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എൻജിനീയറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ വർഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ആര്യനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു.
ഭർത്യവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
RELATED ARTICLES



