Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം

ഗൗരികുണ്ഡ്: ഗുപ്തകാശിയിൽ നിന്ന് കേദാർനാഥിലേക്ക് പറക്കുകയായിരുന്ന ആര്യൻ ഏവിയേഷന്റെ ഹെലികോപ്റ്റർ ഗൗരികുണ്ഡിലെ കാടുകളിൽ തകർന്നുവീണു. പൈലറ്റ് ഉൾപ്പെടെ ആറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

കേദാർനാഥ് താഴ്‌വരയിലെ മോശം കാലാവസ്ഥയെ തുടർന്ന് യാത്രക്കാരെ കയറ്റി കേദാർനാഥിലേക്ക് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ ദിശ തെറ്റി. മേഖലയിലെ കാലാവസ്ഥ വളരെ മോശമായിരുന്നെന്നും അതുകൊണ്ടാണ് ഹെലികോപ്റ്റർ വഴി തെറ്റിയതെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ പുറപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഉത്തരാഖണ്ഡ് എഡിജി (ക്രമസമാധാനപാലനം) ഡോ. വി. മുരുകേശൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments