തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കൊവിഡ് മരണം. കേരളത്തില്‍ 2007 പേരാണ് ചികിത്സയില്‍ ഉള്ളത്. രാജ്യത്താകെ പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ഡല്‍ഹിയില്‍ നിന്ന് മൂന്ന് പേരും മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ട് പേരും ഉള്‍പ്പെടുന്നു. രാജ്യത്താകെ 7383 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്ക് പുറത്ത് വിട്ടത്. ഈ സീസണില്‍ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 28 പേരാണ്. അതേസമയം കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവാണ് കൊവിഡ് കണക്കില്‍ കാണിക്കുന്നതെന്നതും ആശ്വാസമാണ്. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം, എന്നിവയാണ് പ്രധാനമായും കൊവിഡ് ലക്ഷണങ്ങള്‍.
24 മണിക്കൂറില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കൊവിഡ് മരണം
RELATED ARTICLES



