അറസ്റ്റിൽചെന്നൈ: ജയിലിൽ നിന്നിറങ്ങിയ യുവാവ് 80കാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിൽ സായാഹ്ന നടത്തത്തിനിറങ്ങിയ സ്ത്രീയാണ് ആക്രമണത്തിനിരയായത്. മോഷണക്കേസിൽ ജയിൽമോചിതനായ 23കാരൻ സുന്ദരവേലുവാണ് പ്രതി. കുറ്റകൃത്യം ചെയ്യുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ പ്രതി കത്തികൊണ്ട് ആക്രമിച്ചു. കാലിൽ വെടിവച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പരിക്കേറ്റ രണ്ട് പൊലീസുകാർ ചികിത്സയിലാണ്.സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചെന്ന് പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ ആരോപിച്ചു. അതിജീവിത ചികിത്സയിലാണ്.
ജയിലിൽ നിന്നിറങ്ങിയ യുവാവ് 80കാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ അറസ്റ്റിൽ
RELATED ARTICLES



