Sunday, December 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നാളെ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നാളെ

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ നാളെ വിധിയെഴുത്ത്. രാഷ്ട്രീയ പാർട്ടി നേതാക്കൾ തമ്പടിച്ചു നടത്തിയ അതിതീവ്ര പ്രചാരണത്തിന് ഇന്നലെ കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണിരുന്നു. ഇന്ന് അടിയൊഴുക്കുകളുടെ കളമൊരുക്കലും കൂട്ടിക്കിഴിക്കലിന്‍റെയും ദിനമാണ്. 

നിശബ്ദ പ്രചാരണ ദിനത്തിൽ സ്ഥാനാർത്ഥികൾ അവസാന വോട്ട് ഉറപ്പിക്കുവാനുള്ള ശ്രമത്തിലാണ്. ബൂത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തകർ വോട്ടർമാരെ എത്തിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. വോട്ടിംഗ് യന്ത്രസാമഗ്രികളും ഇന്ന് വിതരണം ചെയ്യും. ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ വെച്ചാണ് വോട്ടിംഗ് സാമഗ്രികൾ വിതരണം ചെയ്യുക.  തെരഞ്ഞെടുപ്പിനെ തുടർന്ന് മണ്ഡലത്തിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments