ഭുവനേശ്വർ: ഒഡിഷയിൽ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അറസ്റ്റിലായവരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരെന്ന് കണ്ടെത്തൽ. പൊലീസ് അറസ്റ്റ് ചെയ്ത 10 പേരിൽ നാല് പേർക്ക് 17വയസ് മാത്രമാണ് പ്രായമെന്ന് പൊലീസ് വിചാരണ സമയത്ത് കോടതിയിൽ പറഞ്ഞു. കുറ്റകൃത്യത്തിന്റെ ക്രൂരത കണക്കിലെടുത്ത് ഈ നാല് പേരെയും മുതിർന്നവരായി കണക്കാക്കണമെന്നും കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടു. പ്രതികളിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത് ബെംഗളൂരുവിലേക്കും സൂറത്തിലേക്കും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഒഡിഷയിൽ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അറസ്റ്റിലായവരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവർ
RELATED ARTICLES



