ഹൈദരാബാദ്: സങ്കേതിക തകരാറിനെ തുടർന്ന് ഹൈദരാബാദിൽ നിന്ന് തിരുപ്പതിയിലേക്ക് പറന്ന സ്‌പൈസ് ജെറ്റ് വിമാനം ഇന്നലെ ഹൈദരാബാദ് വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഷംഷാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 6.10ന് തിരുപ്പതിയിലേക്ക് 80 യാത്രക്കാരുമായിയാണ് എസ്.ജി 2696 വിമാനം പറന്നുയർന്നത്. തുടർന്ന് 10 മിനിറ്റിനുശേഷം സങ്കേതിക തകരാർ പൈലറ്റ് കണ്ടെത്തിയതിനാൽ വിമാനം തിരിച്ചിറക്കുകയായിരുന്നു. എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട പൈലറ്റിന് വിമാനത്താവളത്തിലേക്ക് മടങ്ങാൻ അനുമതി നൽകുകയായിരുന്നു. അതേസമയം,വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയിട്ടില്ലെന്ന് സ്പൈസ് ജെറ്റ് വ്യക്തമാക്കി.
സങ്കേതിക തകരാർ, തുടർന്ന് ഹൈദരാബാദിൽ നിന്ന് തിരുപ്പതിയിലേക്ക് പറന്ന സ്‌പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി
RELATED ARTICLES



