അടൂർ: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് വൈ.ഡബ്ലിയു സിഎയുടെ ആഭിമുഖ്യത്തിൽ പന്നിവിഴ സെന്റ് തോമസ് വി.എച്ച്.എസ്.എസിൽ അജ്ഞനാ കൃഷ്ണയുടെ നേതൃത്വത്തിൽ യോഗ പരിശീലനം ആരംഭിച്ചു. വൈ.ഡബ്ലിയു.സി.എ
പ്രസിഡന്റ് അമ്പി കുര്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്‌കൂൾ മാനേജർ ഫാ.അബ്രഹാം എം. വർഗീസ്, പ്രിൻസിപ്പൽ ബിന്ദുകോശി, വിനി ജോൺ, വൈ.ഡബ്ലിയു.സി.എ ട്രഷറർ പ്രീയ തോമസ്, ബോർഡ് അംഗങ്ങളായ ഉഷാജോൺ, ശ്യാമകുര്യൻ, ഷേർളി സജി, ആനി ജോർജ് എന്നിവർ പ്രസംഗിച്ചു. പ്രായ ഭേദമന്യേ നടത്തുന്ന യോഗ പരിശീലനത്തിൽ നിരവധിപ്പേർ പങ്കെടുക്കുന്നുണ്ട്. ഇതിനായി അംഗത്വം ഇല്ലാത്തവർക്കും പങ്കെടുക്കാവുന്നതാണ്.



