ദുബായ്/അബുദാബി : ഇറാന്റെ മിസൈൽ ആക്രമണത്തെ തുടർന്നു വിവിധ രാജ്യങ്ങൾ അടച്ച വ്യോമപാത മണിക്കൂറുകൾക്കകം തുറന്നെങ്കിലും എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും വിമാനം റദ്ദാക്കൽ തുടരുന്നു. ഇന്നലെ ദുബായിൽ നിന്നു മാത്രം ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള 40 വിമാന സർവീസുകൾ റദ്ദാക്കി.
ദുബായ് –കോഴിക്കോട്, കോഴിക്കോട് –ദുബായ്, കണ്ണൂർ– ദുബായ്, ദുബായ്– കണ്ണൂർ വിമാനങ്ങളും റദ്ദാക്കിയവയിൽ ഉൾപ്പെടും. മറ്റു സ്വകാര്യ സർവീസുകൾ കൂടി ചേർക്കുന്നതോടെ ഇത് 50 കടക്കും. ഇതോടെ നൂറുകണക്കിനു യാത്രക്കാരാണു പ്രതിസന്ധിയിലായത്.



