Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവയനാട് മേപ്പാടി മുണ്ടക്കൈയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ

വയനാട് മേപ്പാടി മുണ്ടക്കൈയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ

കൽപറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് നല്ല മഴ തുടരുകയാണ്. ആദ്യം ഉരുൾപൊട്ടലാണെന്ന് കരുതിയിരുന്നെങ്കിലും അല്ലെന്ന് അധികൃതർ വ്യക്തമാക്കി. തോട്ടങ്ങളിൽ നിന്ന് നിരവധി തൊഴിലാളികൾ മടങ്ങി. ചൂരൽമല ഭാഗത്ത് വെള്ളം കയറി. മുമ്പ് ഉരുൾപൊട്ടലിൽ രൂപപ്പെട്ട അവശിഷ്ടങ്ങൾ ഒലിച്ചുപോയി.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നല്ല മഴയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് റിപ്പോർട്ടറിനോട് പറഞ്ഞു. ബെയ്‌ലി പാലത്തിന് അപ്പുറത്ത് ആരും താമസമില്ല. കളക്ടറുമായി സംസാരിച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾ സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments