.തിരുവനന്തപുരം: സർക്കാർ പരിപാടികളിൽ ആർഎസ്എസിന്റെ കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കുന്നതിൽ ഗവ!*!ർണറെ എതിർപ്പ് അറിയിക്കാൻ മുഖ്യമന്ത്രി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുത്തു. സർക്കാർ പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവ!*!ർണർ രാജേന്ദ്ര അർലേകറെ അറിയിക്കും. മറ്റ് ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടും. നിയമ വകുപ്പിന്റെ പരിശോധനക്ക് ശേഷമാണ് സർക്കാരിന്റെ തീരുമാനം.
കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കുന്നതിൽ ഗവർണറെ എതിർപ്പ് അറിയിക്കാൻ മുഖ്യമന്ത്രി
RELATED ARTICLES



