ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചു. നിരവധിപേരെ കാണാതായി. നിരവധി വാഹനങ്ങളും ഒഴുകിപ്പോയി. കുളു, കാംഗ്ര മേഖലകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് ഹിമാചലിന്റെ വിവിധ ഭാഗങ്ങളിൽ പെയ്തുകൊണ്ടിരിക്കുന്നത്. നിരവധി വീടുകൾ, ഒരു സ്‌കൂൾ കെട്ടിടം, പ്രധാന പാതകളെ ബന്ധിപ്പിക്കുന്ന റോഡുകൾ, ചെറിയ പാലങ്ങൾ എന്നിവ തകർന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.



