കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്നുവേട്ട. ഏകദേശം പത്ത് ലക്ഷം കാപ്റ്റഗൺ ഗുളികകൾ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തിലും വിതരണത്തിലും പ്രതിക്ക് പങ്കുണ്ടെന്ന് അധികൃതർക്ക് വിശ്വസനീയമായമായ ഉറവിടത്തിൽ നിന്നും രഹസ്യവിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. കൃത്യമായ ഏകോപനത്തോടെ നടത്തിയ പരിശോധനയിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സമയത്ത് ഇയാളുടെ കൈവശം വലിയ അളവിൽ കാപ്റ്റഗൺ കണ്ടെത്തുകയായിരുന്നു.
കുവൈത്തിൽ വൻ മയക്കുമരുന്നുവേട്ട,പത്ത് ലക്ഷം കാപ്റ്റഗൺ ഗുളികകൾ മയക്കുമരുന്ന് പിടിച്ചെടുത്തു
RELATED ARTICLES



