Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅഹമ്മദാബാദ് വിമാനദുരന്തം; അന്വേഷണത്തിന് ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും

അഹമ്മദാബാദ് വിമാനദുരന്തം; അന്വേഷണത്തിന് ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും

അഹമ്മദാബാദ് വിമാനദുരന്തം അന്വേഷണത്തിന് ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും. അന്താരാഷ്ട്ര വ്യോമയാന ഏജൻസിയുടെ വിദഗ്ധനെ നിരീക്ഷകനാക്കാൻ ഇന്ത്യ അനുവദിച്ചു. ഐക്യരാഷ്ട്ര സഭയുടെ അഭ്യർത്ഥന പ്രകാരമാണ് തീരുമാനം. വിമാന കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്തും. ബോയിങ് കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്താൻ പാർലമെന്റ് ഗതാഗത കമ്മിറ്റി തീരുമാനിച്ചു.

വ്യോമയാന സെക്രട്ടറി, ഡിജിസിഎ ഡിജി എന്നിവരെയും പാർലമെന്റ് ഗതാഗത കമ്മി വിളിച്ചു വരുത്തും. ജൂലൈ 8ന് എത്താനാണ് നിർദേശം. അഹമ്മദാബാദ് വിമാനപകടം ഉൾപ്പടെയുള്ള വ്യോമയാന മേഖലയിലെ പ്രശ്നങ്ങൾ ചർച്ചയാകും. രാജ്യത്തുണ്ടായ വ്യോമായാന അപകടങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് പാർലമെൻറ് ട്രാൻസ്പോർട്ട് കമ്മിറ്റി യോഗം ചേരുന്നത്.

അപകടവുമായി ബന്ധപ്പെട്ട്, കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ നിന്നും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിൽ നിന്നുമുള്ള വിവരങ്ങൾ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ലബോറട്ടറിയിൽ അവലോകനം ചെയ്തു വരികയാണ്. ഡൽഹിയിലെ AAIB ലാബിന്റെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments