പശ്ചിമ ബംഗാൾ: കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ലോ കോളേജിലെ സുരക്ഷാ ജീവനക്കാരനാണ് അറസ്റ്റിലായത്. സുരക്ഷാ ജീവനക്കാരൻ ബലാത്സംഗത്തിന് സഹായം ചെയ്തുവെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.മുഖ്യപ്രതിയും കോളേജിന്റെ മുൻ യൂണിറ്റ് പ്രസിഡന്റുമായ മൊണോജിത് മിശ്ര(31), സെയ്ബ് അഹമ്മദ് (19), പ്രമിത് മുഖർജി (20) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് 24കാരിയായ പെൺകുട്ടി പരീക്ഷയുമായി ബന്ധപ്പെട്ട ഫോമുകൾ പൂരിപ്പിക്കാൻ കോളേജിൽ എത്തിയത്. ജൂൺ 25ന് രാത്രി 7.30 നും 10.50 നും ഇടയിലാണ് ദാരുണ സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അതിജീവിതയായ പെൺകുട്ടി നൽകിയ പരാതിയിൽ കസ്ബ പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.കാല് പിടിച്ച് പറഞ്ഞെങ്കിലും ലൈംഗികമായി പീഡിപ്പിച്ചു: കൊൽക്കത്തയിൽ ബലാത്സംഗത്തിന് ഇരയായ നിയമ വിദ്യാർത്ഥിനിവിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണെന്ന് ബലാത്സംഗത്തിനിരയാക്കിയതെന്ന് അതിജീവിതയുടെ പരാതിയിൽ പറയുന്നു. മുഖ്യപ്രതിയായ മിശ്ര തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിന്റെ (ടിഎംസിപി) ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയാണെന്ന് പരാതിയിൽ പറയുന്നു. മൻജോഹിത് മിശ്ര തന്നെ വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തിയെങ്കിലും നിലവിലുള്ള ബന്ധം ചൂണ്ടിക്കാട്ടി താൻ വിസമ്മതിക്കുകയായിരുന്നുവെന്നും അതിജീവിത നൽകിയ പരാതിയിൽ പറയുന്നു.
കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ് : ഒരാൾ കൂടി അറസ്റ്റിൽ
RELATED ARTICLES



