Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകനാലിൽ മധ്യവയസ്‌കന്റെ മൃതദേഹം, കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കനാലിൽ മധ്യവയസ്‌കന്റെ മൃതദേഹം, കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കൊല്ലം: കൊല്ലം പത്തനാപുരം പുന്നലയിൽ കനാലിൽ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. കണ്ണങ്കര വീട്ടിൽ അനിരുദ്ധനാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. അനിരുദ്ധന്റെ സഹോദരൻ ജയനെ പത്തനാപുരം പൊലീസ് കസ്റ്റഡിൽ എടുത്തു. മദ്യലഹരിയിൽ ഉണ്ടായ തർക്കത്തിൽ ജയൻ അനിരുദ്ധനെ കൊലപ്പെടുത്തിയെന്നാണ് കരുതുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ജയനെ വിശദമായി ചോദ്യം ചെയ്യും. റബർ ടാപ്പിങ്ങ് തൊഴിലാളിയാണ് മരിച്ച അനിരുദ്ധൻ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments