ജീവനൊടുക്കിഹൈദരാബാദ്: തെലുങ്ക് ചാനലിലെ വാർത്താ അവതാരക സ്വേച്ഛ വൊട്ടാർക്കർ (40) ജീവനൊടുക്കി. വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വേച്ഛയുടെ പിതാവിന്റെ പരാതിയിൽ പോലീസ് അന്വേഷണമാരംഭിച്ചു. മകളുടെ മരണത്തിന് കാരണക്കാരനെന്ന് ആരോപിച്ച് പിതാവ് ഒരാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്.സ്വേച്ഛയുടെ മകൾ വൈകിട്ട് സ്‌കൂളിൽ നിന്നെത്തിയപ്പോൾ മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു. പലതവണ മുട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടാകാതെ വന്നതോടെ അയൽക്കാരെ വിവരം അറിയിച്ചു. വാതിൽ വെട്ടിപ്പൊളിച്ച് നടത്തിയ പരിശോധനയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അമ്മയ്ക്കും മകൾക്കുമൊപ്പമായിരുന്നു താമസം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
തെലുങ്ക് ചാനലിലെ വാർത്താ അവതാരക സ്വേച്ഛ വൊട്ടാർക്കർ ജീവനൊടുക്കി
RELATED ARTICLES



