കണ്ണൂർ: യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ ‘ഓപ്പൺ ജയിൽ’ തെരുവ് നാടകവുമായി ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്. സമുദായത്തിന്റെ ആശങ്കകളും ആ കുലതകളും തുറന്നുകാണിക്കു ന്ന നാടകം കണ്ണൂർ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ ആദ്യ അവതരണം ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് ജെയിംസ് കൂടൽ ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ച ന്ദ്രശേഖരൻ, സംസ്ഥാന സെക്രട്ടറി ഗിരീഷ് നൊച്ചുള്ളി എന്നിവർ സംസാരിച്ചു.
രചനയും സംവിധാനവും നിർവഹിച്ചത് സംസ്കാര സാഹിതി പാലക്കാട് ജില്ല പ്രസിഡൻ്റ് ബോബൻ മാട്ടുമന്തയാണ്. സംഗീതം സജിത് ശങ്കർ. അഡ്വ. ഗിരീഷ് നൊച്ചുള്ളി, ദീപം സുഗാനൻ സ്മാരക. സുരേഷ്, കലാധരൻ ഉപ്പുംപ്പാടം, പൂവക്കോട് സജീവൻ, ഗിരീഷ് ഉപ്പും പാടം, ടി.പി. അയ്യപ്പൻ, ജെയ്സൺ ചാക്കോ എന്നിവരാണ് അഭിനേതാക്കൾ.