കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. രക്ഷാപ്രവർത്തനം ആരംഭിക്കാൻ വൈകിയെന്നാരോപിച്ചാണ് എംഎൽഎയുടെ പ്രതിഷേധം. അപകടനം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ല. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. തെറ്റായ വാർത്തകൾ പരത്താൻ ശ്രമിച്ചു. രക്ഷാപ്രവർത്തനം വൈകിയതിന് കാരണമിതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദുവാണ് മരിച്ചത്. മകൾക്കൊപ്പം കൂട്ടിരിപ്പിനായാണ് ബിന്ദു ആശുപത്രിയിൽ എത്തിയത്. രാവിലെ കുളിക്കാനായി തകർന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ സ്ഥിതിചെയ്യുന്ന ശുചിമുറിയിലേക്ക് പോയപ്പോഴായിരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോൾ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങി.പിണങ്ങി കഴിഞ്ഞ ഭാര്യ വീട്ടിലേക്ക് തിരികെ വരില്ലായെന്ന് പറഞ്ഞു; യുവതിയുടെ മാതാപിതാക്കളെ കൊലപ്പെടുത്തി ഭർത്താവ്ജൂലൈ ഒന്നിനാണ് ഭർത്താവ് വിശ്രുതനൊപ്പം ബിന്ദു മകളുടെ ചികിത്സക്കായി ആശുപത്രിയിലെത്തിയത്. മകളെ ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തലയോലപ്പറമ്പ് പള്ളിക്കവലയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ബിന്ദു വസ്ത്രശാലയിൽ ജീവനക്കാരിയാണ്. നിർമ്മാണ തൊഴിലാളിയാണ് ഭർത്താവ് വിശ്രുതൻ.
കോട്ടയം മെഡിക്കൽ കോളേജിലെ സംഭവം: പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ
RELATED ARTICLES



