കോട്ടയം: കോട്ടയം കുറുപ്പന്തറയിൽ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് വീണ കൈക്കാരന് ദാരുണാന്ത്യം. കുറുപ്പം പറമ്പിൽ ജോസഫ് (ഔസേപ്പച്ചൻ 58) ആണ് മരിച്ചത്. പള്ളിയുടെ മേൽക്കൂരയിൽ അറ്റകുറ്റപണി ചെയ്യുന്നതിനിടെ താഴെ വീഴുകയായിരുന്നു. ജോസഫിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും താഴെ വീണ് പരിക്കേറ്റിട്ടുണ്ട്.ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. പള്ളിയുടെ മേൽക്കൂരയിൽ അറ്റകുറ്റപ്പണികൾക്കായി കയറിയതായിരുന്നു മൂന്നപേരും. ജോസഫിന്‌റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കോട്ടയം കുറുപ്പന്തറയിൽ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് വീണ കൈക്കാരന് ദാരുണാന്ത്യം
RELATED ARTICLES



