Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവീണാ ജോർജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് : നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടി

വീണാ ജോർജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് : നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടി

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിലെ അപകടവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഫേസ്ബുക്കിൽ വിമർശനമുന്നയിച്ച നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടിയെടുക്കാൻ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം. മൂന്ന് ദിവസത്തിനകം ബന്ധപ്പെട്ട ഘടകങ്ങൾ നടപടിയെടുത്ത് റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകി. ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം എൻ. രാജീവ്, ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ എന്നിവരാണ് വീണ ജോർജിനെ പരിഹസിച്ചും വിമർശിച്ചും സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്. ആരോഗ്യമന്ത്രിക്കെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ആറന്മുള മണ്ഡലത്തിൽ എൽഡിഎഫ് യോഗം ചേരും. ഇന്നത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. എല്ലാ പഞ്ചായത്തുകളിലും സിപിഎം റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments