ദോഹ: ഖത്തറിൽ 3.6 കോടി റിയാലിന്റെ നികുതി വെട്ടിപ്പ് നടത്തിയ 13 കമ്പനികൾക്കെതിരെ നടപടിയെടുത്ത് ജനറൽ ടാക്‌സ് അതോറിറ്റി (ജി.ടി.എ). വിവിധ സർക്കാർ അതോറിറ്റികളുമായി ചേർന്ന് ജനറൽ ടാക്‌സ് അതോറിറ്റി നടത്തിയ അന്വേഷണത്തിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നടപടിക്രമങ്ങളുടെ ഭാഗമായി ഈ കമ്പനികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.കമ്പനികൾ വ്യാജവിവരങ്ങൾ നൽകി മനഃപൂർവ്വം യഥാർത്ഥ വരുമാനം മറച്ചുവെച്ചതുൾപ്പെടെ കാര്യമായ നികുതി ക്രമക്കേടുകൾ നടത്തിയതായി അന്വേഷണങ്ങളിൽ കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ കൈമാറിയ കമ്പനികൾ ഖത്തറിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തതാണെന്ന് ജനറൽ ടാക്‌സ് അതോറിറ്റി വ്യക്തമാക്കി. വഞ്ചനാപരമായ പ്രവർത്തനങ്ങൾക്കും നികുതി വെട്ടിപ്പിനുമെതിരായ ആദായനികുതി നിയമത്തിലെ (2018 ലെ നിയമം നമ്പർ 24) വ്യവസ്ഥകൾക്കനുസൃതമായി, ഈ സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. നികുതി വെട്ടിപ്പ് ഗൗരവമേറിയ സാമ്പത്തിക കുറ്റകൃത്യമാണെന്നും എല്ലാ നികുതിദായകരും സമയപരിധിക്കുള്ളിൽ നിന്ന് നികുതി റിട്ടേണുകൾ സമർപ്പിക്കണമെന്നും നിയമങ്ങൾ പാലിക്കണമെന്നും ജി.ടി.എ ഓർമിപ്പിച്ചു.
ഖത്തറിൽ 3.6 കോടി റിയാലിന്റെ നികുതി വെട്ടിപ്പ് നടത്തിയ 13 കമ്പനികൾക്കെതിരെ നടപടി
RELATED ARTICLES



