Thursday, November 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനിലപാടില്ലാത്തതുകൊണ്ടാണ് തങ്ങൾ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് എന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

നിലപാടില്ലാത്തതുകൊണ്ടാണ് തങ്ങൾ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് എന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

നിലപാടില്ലാത്തതുകൊണ്ടാണ് തങ്ങൾ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് എന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മതനിരപേക്ഷ നിലപാടെടുക്കാൻ രാഹുൽ ഗാന്ധി തയ്യാറാവുന്നില്ല. മതനിരപേക്ഷത രാഹുൽ ഗാന്ധിയെ പറഞ്ഞു മനസ്സിലാക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന വിരുദ്ധ നിലപാട് കേന്ദ്ര സ്വീകരിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ കോൺഗ്രസ് എംപിമാർ തയ്യാറായില്ല എന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. ഇന്ന് രാഹുൽ ഗാന്ധി ചോദിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണ് എന്നെ വിമർശിക്കുന്നത് എന്നാണ്. ഇതുതന്നെയാണ് രാഹുൽ ഗാന്ധിയുടെ പ്രശ്നം. എന്തുകൊണ്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള കേരളത്തിൻറെ മതനിരപേക്ഷ മനസ്സുകൾ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നു. നിലപാട് സ്വീകരിക്കാത്ത കൊണ്ടാണ്. ശക്തമായി ബിജെപിക്കെതിരെ പോരാടുമെന്ന് പ്രതീക്ഷയിലാണ് കഴിഞ്ഞതവണ വയനാട്ടിലെ ജനങ്ങൾ രാഹുൽഗാന്ധിയെ തെരഞ്ഞെടുത്തത്. എന്നാൽ അത് അനുസരിച്ച് ശക്തമായ പ്രതിരോധം ഉയർത്താൻ രാഹുൽ ഗാന്ധി തയ്യാറായില്ല. പ്രതികരിക്കാത്തിടത്തോളം വിമർശിക്കും. പൗരത്വ ഭേദഗതി നിയമം എടുത്തു പരിശോധിച്ചാലും അവരെല്ലാം ഇത്തരം നിലപാടാണ് സ്വീകരിച്ചത്.

രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ സ്പോൺസേർഡ് പ്രോഗ്രാം പോലെ ബിജെപി ഗവൺമെൻറ് ഇസ്ലാമോഫോബിയ നടപ്പിലാക്കുന്നു. മുസ്ലിം സമം തീവ്രവാദം എന്നാണ് പ്രചാരണം. ഒരു പ്രത്യേക മതവിഭാഗത്തെ തീവ്രവാദ വിഭാഗമാണ് എന്ന് പ്രചരിപ്പിക്കാനാണ് ബിജെപി ഗവൺമെൻറ് ശ്രമിച്ചത്. വെള്ള തൊപ്പിയും വെച്ചവരും താടി നീട്ടിയവരും പച്ചക്കൊടിയും എല്ലാം തീവ്രവാദമാണ് എന്ന ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുകയാണ്.

വയനാട്ടിൽ മുസ്ലിം ലീഗിൻറെ വോട്ട് മതി പച്ചക്കുടി വേണ്ട എന്നാണ്. ഇത് എന്ത് നിലപാടാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം. ഇങ്ങനെയൊരു നിലപാട് രാഹുൽ ഗാന്ധി സ്വീകരിക്കുമ്പോൾ അതിന് വിമർശിക്കാൻ മുഖ്യമന്ത്രിക്കും ഈ നാട്ടിലെ ജനങ്ങൾക്കും അവകാശമുണ്ട്. ഞങ്ങൾ വിമർശിക്കുക തന്നെ ചെയ്യും.

മതനിരപേക്ഷത രാഹുൽ ഗാന്ധിയെ പറഞ്ഞു മനസ്സിലാക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടത്. അത് ചെയ്യാതെയുള്ള കോമാളിത്തരങ്ങളാണ് ഇപ്പോൾ നമ്മൾ കാണുന്നത്. ഇങ്ങനെയാണെങ്കിൽ നാളെ യുഡിഎഫിന്റെ പ്രകടനത്തിൽ നീണ്ട താടി വച്ച് വരുന്നവരോട് നിങ്ങൾ പോയി താടി വടിച്ചിട്ട് വന്ന പ്രകടനത്തിൽ പങ്കെടുത്താൽ മതി എന്ന് പറയില്ലേ. വെള്ളത്തൊപ്പി ധരിച്ചു വരുന്നവരോട് തൊപ്പി മാറ്റിവ എന്ന് പറയില്ലേ. ഇതാണോ രാഹുൽ ഗാന്ധിയും കോൺഗ്രസും ചെയ്യേണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments