സ്കൂൾ സമയമാറ്റ വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രം സൗജന്യം കൊടുക്കാനാകില്ലെന്നും അവര്‍ സമയം ക്രമീകരിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് പ്രധാനം കുട്ടികളുടെ വിദ്യാഭ്യാസമാണെന്നും ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ വിരട്ടുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.സ്കൂൾ സമയം മാറ്റിയത് മദ്രസ വിദ്യാഭ്യാസത്തിന് തടസമുണ്ടാകുമെന്നാരോപിച്ച് സമസ്ത് രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സമസ്തയെ പിന്തുണച്ചുകൊണ്ട് മുസ്ലീം ലീഗും നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വി ശിവൻകുട്ടി നിലപാട് കടുപ്പിച്ചത്.
സ്കൂൾ സമയമാറ്റത്തിനെതിരെ സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്‌കെഎംഎംഎ) സെക്രട്ടേറിയറ്റ് ധര്‍ണ അടക്കം രണ്ടു മാസം നീണ്ടു നില്‍ക്കുന്ന സമരങ്ങളാണ് പ്രഖ്യാപിച്ചത്.സംസ്ഥാന സമരപ്രഖ്യാപന കണ്‍വന്‍ഷൻ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സര്‍ക്കാര്‍ ഏകപക്ഷീയമായി സ്‌കൂള്‍ സമയമാറ്റം നടപ്പാക്കിയതിനെതിരെ പോരാടണമെന്ന് അഅദ്ദേം പറഞ്ഞു. സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരിട്ടു മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടും വിഷയം സർക്കാർ മുഖവിലയ്ക്കെടുക്കാത്തതിനെതിരെ കൺവെൻഷൻ പ്രതിഷേധിച്ചു



