കല്‍പറ്റ: വയനാട്ടിൽ മദ്യം നല്‍കി പതിനാറുകാരിയെ പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ. തവിഞ്ഞാൽ മക്കിമല കാപ്പിക്കുഴിയിൽ ആഷിഖ് (25), ആറാംനമ്പർ ഉന്നതിയിലെ ജയരാജൻ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലപ്പുഴ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയതത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കുട്ടി സ്കൂളിലെത്താത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്. അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന നേരത്ത് കുട്ടിയെ വീട്ടിൽനിന്നു ബലമായി വലിച്ചിറക്കി മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
വയനാട്ടിൽ മദ്യം നല്‍കി പതിനാറുകാരിയെ പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ
RELATED ARTICLES



