തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ശനിയാഴ്ച സംസ്ഥാനത്ത് എത്തും. കേരളത്തിലെത്തുന്ന പ്രിയങ്ക മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തും.
രാവിലെ 11.30ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തുന്ന പ്രിയങ്ക ഹെലികോപ്റ്ററിൽ തൃശൂരിലേക്ക് പോകും. 12.05ന് കെ മുരളീധരന് വേണ്ടി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. 12.15ന് ബെന്നി ബെഹനാൻ മത്സരിക്കുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ എറിയാട് പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് എറിയാട് നിന്ന് പത്തനംതിട്ടയിലേക്ക് തിരിക്കും. ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയിൽ പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷം 3.40ന് തിരുവനന്തപുരത്തേക്ക് മടങ്ങും.
വൈകുന്നേരം 3.30 മുതൽ 4.50 വരെ തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. രാത്രി 8.45ന് പ്രത്യേക വിമാനത്തിൽ പ്രിയങ്ക ഗാന്ധി ഡൽഹിയിലേക്ക് തിരിക്കും.