Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപാർലമെന്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെന്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: പാർലമെന്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. 12 പ്രധാന ബില്ലുകൾ സഭയുടെ പരിഗണനയ്ക്ക് എത്തും. ഓപ്പറേഷൻ സിന്ദൂറിനു ശേഷം നടക്കുന്ന ആദ്യ സമ്മേളനമാണ്‌. ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാന് പ്രതിപക്ഷം ഒറ്റക്കെട്ടായി തീരുമാനിച്ചിരിക്കുന്നത് .

പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാർലമെന്റിൽ ആദ്യമായി ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ വരുന്ന സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത് .പാകിസ്താന്റെ മേൽ ഇന്ത്യ വിജയം നേടിയത് പ്രധാനമന്ത്രിയുടെ നേട്ടമായി അവതരിപ്പിയ്ക്കാനാണ് ബിജെപി സമ്മേളനത്തിൽ ശ്രമിക്കുക . സംഘർഷം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടന്നതിൽ നരേന്ദ്ര മോദി നേരിട്ട് വിശദീകരിക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം .

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments