ദുബായ് : എമിറേറ്റ്സ് ഗ്രൂപ്പ് ഈ വർഷം 150 നഗരങ്ങളിലായി 2,100ലേറെ റിക്രൂട്ട്‌മെന്റ് പരിപാടികളിലൂടെ 17,300 പുതിയ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ രാജ്യാന്തര വിമാനക്കമ്പനിയായ എമിറേറ്റ്സിനും പ്രമുഖ ഗ്ലോബൽ എയർ ആൻഡ് ട്രാവൽ സർവീസ് ദാതാവായ ഡിനാറ്റയ്ക്കും വേണ്ടിയാണിത്. ഈ നിയമനങ്ങൾ ദുബായുടെ സാമ്പത്തിക അജണ്ട ഡി33യും ഗ്രൂപ്പിന്റെ ഭാവി വളർച്ചയും വിപുലീകരണ തന്ത്രങ്ങളും ലക്ഷ്യമിട്ടുള്ളതാണ്.
പ്രധാന തസ്തികകൾ പൈലറ്റുമാർ, ഐടി പ്രഫഷനലുകൾ, എൻജിനീയർമാർ, കാബിൻ ക്രൂ തുടങ്ങിയ 350 തസ്തികകളിലേക്ക് ഗ്രൂപ്പിന് ആളുകളെ ആവശ്യമുണ്ട്. ഇതിൽ കാബിൻ ക്രൂ, പൈലറ്റുമാർ, എൻജിനീയർമാർ, കൊമേഴ്സ്യൽ & സെയിൽസ് ടീമുകൾ, കസ്റ്റമർ സർവീസ്, ഗ്രൗണ്ട് ഹാൻഡ്‌ലിങ്, കാറ്ററിങ്, ഐടി, എച്ച്ആർ, ഫിനാൻസ് എന്നിവ ഉൾപ്പെടുന്നു. ഡിനാറ്റയ്ക്ക് 4,000ലേറെ കാർഗോ, കാറ്ററിങ്, ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിദഗ്ധരെ ആവശ്യമാണ്.



