ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി പദത്തിലേക്ക് സമവായ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇന്‍ഡ്യാ മുന്നണി നീക്കം. പ്രതിപക്ഷം ഭിന്നിച്ചില്ലെന്ന് ബോധ്യപ്പെടുത്തുക ലക്ഷ്യം. പ്രതിപക്ഷ എംപിമാരുടെ എണ്ണം വര്‍ധിച്ചതിനാല്‍ കടുത്ത മത്സരം നടക്കും.
ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്ലെങ്കില്‍ പോലും കോണ്‍ഗ്രസിന്റെ സഖ്യ കക്ഷികള്‍ പറയുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇന്‍ഡ്യാ സഖ്യം തയ്യാറാണ്. അതുമായി ബന്ധപ്പെട്ടുള്ള കൂടിയാലോചനകള്‍ തന്നെയാണ് നടക്കുന്നത്. ഉപരാഷ്ട്രപതി അനാരോഗ്യം കാരണമാണ് രാജിവെച്ചത് എന്ന് പറയുമ്പോഴും ആ ദിവസം 45 മിനിറ്റ് സഭ നിയന്ത്രിച്ചിരുന്നു. ഇത് കൂടാതെ തൊട്ടടുത്ത ദിവസങ്ങളില്‍ നിരവധി പരിപാടികള്‍ അദ്ദേഹം ഷെഡ്യൂള്‍ ചെയ്തിരുന്നു.



