.
റാഞ്ചി: ജാർഖണ്ഡിലെ ഗുംല ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. പ്രദേശത്തുനിന്ന് എ.കെ 47 ഉൾപ്പെടെ മൂന്ന് ഓട്ടോമാറ്റിക് റൈഫിളുകൾ കണ്ടെടുത്തു. കൊല്ലപ്പെട്ടവർ ജാർഖണ്ഡ് ജൻ മുക്തി പരിഷത്ത് (ജെ.ജെ.എം.പി) അംഗങ്ങളാണ്. ഘാഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് മൃതദേഹങ്ങൾ ലഭിച്ചെന്നും കൊല്ലപ്പെട്ടവരുടെ തിരിച്ചറിയൽ നടപടികൾ വേഗത്തിലാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞയാഴ്ച ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലുള്ള ബിർഹോർദേര പ്രദേശത്ത് വെടിവയ്പിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചിരുന്നു.



