അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. കൊടുംചൂടിന് ആശ്വാസമായാണ് ഇന്നലെ പലയിടങ്ങളിലും മഴ പെയ്തത്. അൽ ഐനിലെ ഗാർഡൻ സിറ്റി, ഖതം അൽ ഷിക്ല എന്നിവിടങ്ങളിൽ ഇടിമിലോട് കൂടിയ മഴ ലഭിച്ചു.അൽ ഐനിൽ കനത്ത മഴ പെയ്യുന്നതിന്റെ വീഡിയോ സ്റ്റോം സെന്റർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ശക്തമായ കാറ്റും മഴക്കൊപ്പം ഉണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയെ മുൻനിർത്തി ജാഗ്രത പുലർത്തണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. താഴ്വരകളിലേക്ക് പോകരുതെന്നും വാഹനമോടിക്കുന്നവർ പുതുക്കിയ വേഗപരിധി പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും അബുദാബി അധികൃതർ അറിയിച്ചു. അൽ ഐനിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ച സാഹചര്യത്തിൽ ദേശീയ കാലാവസ്ഥ കേന്ദ്രം ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ
RELATED ARTICLES



