വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസായിരന്നു. എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ വിമർശകരിൽ ഒരാളാണ് വിടവാങ്ങിയത്. എഴുത്തുകാരൻ, പ്രഭാഷകൻ, ചിന്തകൻ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്. മലയാള സാഹിത്യ ലോകത്തിന് തീരാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മഹാരാജാസ് കോളേജ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിവിധ കോളേജുകളിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.1987 ൽ ഏറണാകുളത്തിന്റെ എംഎൽഎ ആയി സേവനം അനുഷിഠിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. വാർധക്യത്തിലും സാഹിത്യ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സാമു മാഷ്.
പ്രൊഫ. എം കെ സാനു അന്തരിച്ചു. കൊച്ചി: പ്രൊഫ. എം കെ സാനു അന്തരിച്ചു
RELATED ARTICLES



