Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഛത്തീസ്ഗഡ് വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിന് നന്ദി പറയാൻ തിരുവനന്തപുരം മാരാർജി ഭവനിലേക്ക്...

ഛത്തീസ്ഗഡ് വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിന് നന്ദി പറയാൻ തിരുവനന്തപുരം മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ

തിരുവനന്തപുരം: ഛത്തീസ്ഗഡ് വിഷയത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ. വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ ഭാഗമായ പ്രതിനിധികളാണ് ബി ജെ പി സംസ്ഥാന അധ്യക്ഷനെ സന്ദർശിച്ചത്.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അതിരൂപത അദ്ധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ്,ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ട്രഷറർ സാജൻ വേളൂർ (മാർത്തോമാ സഭ), റവ. ഷെറിൻ ദാസ് ( സിഎസ്ഐ), ലെഫ്റ്റനൻ്റ് കേണൽ സാജു ദാനിയൽ, ലെഫ്. കേണൽ സ്നേഹ ദീപം (സാൽവേഷൻ ആർമി), ഡെന്നിസ് ജേക്കബ് (കെ എംഎഫ് പെന്തകോസ്ത് ചർച്ച്), റവ. ബി ടി വറുഗീസ്, റവ. യേശു ദാസൻ എന്നിവർ ബി ജെ പി അധ്യക്ഷനുമായി കൂടികാഴ്ച നടത്തി.

അതേ സമയം, ജാമ്യത്തിൽ പുറത്തിറങ്ങിയ കന്യാസ്ത്രീകൾ നിലവിൽ ദല്ലി രാജാറയിലുള്ള മഠത്തിലാണ് ഉള്ളത്. കന്യാസ്ത്രീകളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ ആയിരിക്കും നടക്കുക. ഇവർക്കെതിരെയുള്ള കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് കത്തോലിക്ക സഭയുടെ തീരുമാനം വിശദമായ കൂടിയാലോചനകൾക്ക് ശേഷം എടുക്കും. ഇക്കാര്യത്തിൽ സഭ നിയമ വിദഗ്ധരുമായി അടക്കം ചർച്ച നടത്തും..

കേസ് റദ്ദാക്കുന്ന ആവശ്യമുന്നയിച്ച് പാർലമെന്റിലും പ്രതിഷേധം ശക്തമാക്കുവാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. അതിനിടെ ബജറങ് ദൽ നേതാവ് ജ്യോതി ശർമ അടക്കമുള്ള നേതാക്കൾക്കെതിരെ കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ ഓൺലൈനായി ദുർഗ്ഗ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നേരത്തെ നാരായൺപൂർ സ്റ്റേഷനിൽ നൽകിയ പരാതി സ്വീകരിച്ചിരുന്നില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments