Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യ- യുഎസ് തീരുവ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് നെതന്യാഹു

ഇന്ത്യ- യുഎസ് തീരുവ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് നെതന്യാഹു

ടെൽ അവീവ: ഇന്ത്യയുടെയും യുഎസിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തീരുവ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ‌റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ തീരുവ 50 ശതമാനമായി യുഎസ് വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.


അതിനിടെ നെതന്യാഹു ഉടൻ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്റലിജൻസ്, ഭീകരതയെ ചെറുക്കൽ തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഇന്ത്യ-ഇസ്രയേൽ സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്നും നെതന്യാഹു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ നെതന്യാഹു ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ ജെ.പി.സിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments