ന്യൂഡൽഹി: ഡൽഹി ആനന്ദ് വിഹാറിലെ കോസ്മോസ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 11 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.ശനിയാഴ്ച ഉച്ചയ്ക്ക് 12.20നാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയിലെ സെർവർ റൂമിലാണ് ആദ്യം തീ പടർന്നത്. നിമിഷനേരം കൊണ്ട് മറ്റിടങ്ങളിലേക്ക് തീ പടരുകയും ആശുപത്രിയിലാകെ കറുത്ത പുക നിറയുകയും ചെയ്തു. ജനാലകൾ തകർത്താണ് രോഗികളെ മാറ്റിയത്.അഗ്‌നിരക്ഷാസേനയുടെ എട്ട് യൂണിറ്റുകൾ എത്തി തീ നിയന്ത്രണവിധേയമാക്കി.
ഡൽഹി ആനന്ദ് വിഹാറിലെ കോസ്മോസ് ആശുപത്രിയിൽ തീപിടിത്തം, ഒരാൾ മരിച്ചു
RELATED ARTICLES



