ന്യൂഡൽഹി: വോട്ടർപ്പട്ടികയിലെ ക്രമക്കേട് ആരോപണത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എംപിക്ക് നോട്ടീസ് അയച്ച് കർണ്ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ ക്രമക്കേട് ഉണ്ടായെന്ന ആരോപണത്തെ സാധൂകരിക്കുന്ന രേഖകൾ ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. ശകുൻ റാണിയെന്ന വോട്ടർ രണ്ട് തവണ വോട്ട് ചെയ്തതിന് തെളിവില്ലെന്നും ആരോപണത്തിന് അടിസ്ഥാനമായ രേഖകൾ ഹാജരാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.’തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരങ്ങളാണ് താങ്കൾ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയതെന്ന് പറഞ്ഞു. ശകുൻ റാണി രണ്ട് തവണ വോട്ട് ചെയ്തതായി പോളിംഗ് ഓഫീസഫറുടെ ഡാറ്റയുണ്ടെന്നും താങ്കൾ അവകാശപ്പെട്ടു. എന്നാൽ ആരോപിക്കുന്നതപോലെ രണ്ട് തവണ വോട്ട് ചെയ്തിട്ടില്ലെന്നാണ് ശകുൻ റാണി പറയുന്നത്. താങ്കൾ ഉയർത്തിയ ടിക് മാർക്ക് ചെയ്ത വിവരങ്ങൾ പോളിംഗ് ഓഫീസറടേതല്ലെന്നും പ്രാഥമിക അന്വേഷണത്തിൽ വെളിപ്പെട്ടു. അതിനാൽ ശകുൻ റാണിയോ മറ്റാരെങ്കിലമോ രണ്ട് തവണ വോട്ട് ചെയ്തതിന് തെളിവ് വേണം’, എന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രാഹുലിന് അയച്ച നോട്ടീസിൽ പറയുന്നു.ബെംഗളൂരു സെൻട്രൽ ലോക്‌സഭാ സീറ്റിലെ മഹാദേവപുര മണ്ഡലത്തിൽ വൻതോതിലുള്ള വോട്ട് മോഷണം നടന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാരുണ്ടായിരുന്നു. അഞ്ച് മണിക്ക് ശേഷം പോളിംഗ് പലയിടത്തും കുതിച്ചുയർന്നു. കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിച്ചുവെന്നടക്കമുള്ള ആരോപണങ്ങളായിരുന്നു രാഹുൽ ഉയർത്തിയത്. ഹരിയാനയിലും അട്ടിമറിയുണ്ടായെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
വോട്ടർപ്പട്ടികയിലെ ക്രമക്കേട് ആരോപണം: രാഹുൽ ഗാന്ധിക്ക് നോട്ടീസ്
RELATED ARTICLES



