മാറ്റിമലപ്പുറം: രേഖകൾ തിരുത്തി പ്രായപൂർത്തിയാവാത്തവരെ വോട്ടർപ്പട്ടികയിൽ ചേർക്കാൻ ശ്രമിച്ച സംഭവത്തിൽ ഹിയറിങ് ഓഫീസറെ ചുമതലയിൽ നിന്ന് മാറ്റി. എൻജിനീയറിംഗ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെയാണ് തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് മാറ്റിയത്. വിഷയത്തിൽ കളക്ടറും തെരഞ്ഞെടുപ്പ് കമ്മീഷനും നഗരസഭാ സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് തേടി.വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. 24 മണിക്കൂറിനകം വിശദീകരണം നൽകണം എന്നാവശ്യപ്പെട്ടാണ് നഗരസഭ സെക്രട്ടറി നോട്ടീസ് നൽകിയത്.
പ്രായപൂർത്തിയാവാത്തവരെ വോട്ടർപ്പട്ടികയിൽ ചേർക്കാൻശ്രമിച്ച സംഭവത്തിൽ ഹിയറിങ് ഓഫീസറെ ചുമതലയിൽ നിന്ന്
RELATED ARTICLES



