Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsറഷ്യ ആക്രമണം കടുപ്പിച്ചെന്ന് റിപ്പോർട്ട്

റഷ്യ ആക്രമണം കടുപ്പിച്ചെന്ന് റിപ്പോർട്ട്

കീവ് : യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് നേരിട്ട് ഇറങ്ങിയ ശേഷം റഷ്യ ആക്രമണം കടുപ്പിച്ചെന്ന് റിപ്പോർട്ട്. ഒറ്റ രാത്രിയിൽ 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമിച്ചതായി വ്യാഴാഴ്ച യുക്രെയ്ൻ വ്യോമസേന പറഞ്ഞു. മൂന്നര വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കുന്നതിനിടെയാണ് റഷ്യ വ്യോമാക്രമണം കടുപ്പിച്ചത്. ഇക്കുറി യുക്രെയ്നിന്റെ പടിഞ്ഞാറൻ ഭാഗങ്ങളെയാണ് റഷ്യ ലക്ഷ്യമിട്ടത്. യൂറോപ്യൻ രാജ്യങ്ങൾ യുക്രെയ്നിൽ ഇറക്കിയ ആയുധങ്ങൾ സംഭരിച്ച ഇടങ്ങളാണ് പ്രധാനമായും റഷ്യ ലക്ഷ്യം വച്ചത്.


റഷ്യൻ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും 15ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ഡ്രോണുകൾ ഉപയോഗിച്ചുള്ള റഷ്യൻ ആക്രമണത്തിൽ മൂന്നാമത്തെ വലിയ ആക്രമണമാണ് ഉണ്ടായതെന്ന് കണക്കുകൾ പറയുന്നു. അലാസ്കയിൽ ട്രംപ്–പുട്ടിനുമായി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയതിനു ശേഷവും ആക്രമണം റഷ്യ തുടരുകയായിരുന്നു. എന്നാൽ യുഎസ് പ്രസിഡന്റുമായി യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി കൂടിക്കാഴ്ച നടത്തിയശേഷം ഡ്രോൺ ഉപയോഗിച്ചുള്ള റഷ്യൻ ആക്രമണം ശക്തമാണ്. ഉദ്ദേശം 1,000 ഡ്രോണുകളാണ് ഇക്കാലയളവിൽ റഷ്യ പ്രയോഗിച്ചത്. യുക്രെയ്നിന്റെ ആയുധ സംഭരണികൾ, ഡ്രോൺ ഫാക്ടറികൾ തുടങ്ങിയവയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കിയെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments