ഗുവാഹട്ടി: കേന്ദ്രസംസ്ഥാന സർക്കാരുകളെ പരിഹസിച്ചുകൊണ്ട് വീഡിയോ ചെയ്‌തെന്ന പരാതിയിൽ മാധ്യമ പ്രവർത്തകനെതിരെ കേസ്.. മാധ്യമപ്രവർത്തകനും യൂട്യൂബറുമായ അഭിസാർ ശർമയ്‌ക്കെതിരെ ഗുവാഹട്ടി ക്രൈംബ്രാഞ്ച് ആണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 152, 196, 197 വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ. നയൻപൂരിലെ ഗണേഷ്ഗുരി സ്വദേശി അലോക് ബറുവയാണ് പരാതി നൽകിയത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് അഭിസാർ വീഡിയോയിൽ ആരോപിച്ചതായി അലോകിന്റെ പരാതിയിൽ പറയുന്നു.
പരിഹസിച്ച് വീഡിയോ ചെയ്‌തെന്ന പരാതിയിൽ മാധ്യമ പ്രവർത്തകനെതിരെ കേസ്
RELATED ARTICLES



