Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരാഹുല്‍ മാങ്കൂട്ടത്തില കോണ്‍ഗ്രസിന്റെ കാന്‍സറാണെന്ന് പി.വി അൻവർ

രാഹുല്‍ മാങ്കൂട്ടത്തില കോണ്‍ഗ്രസിന്റെ കാന്‍സറാണെന്ന് പി.വി അൻവർ

മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കോണ്‍ഗ്രസിന്റെ കാന്‍സറാണെന്ന് പി.വി അൻവർ. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കണമെന്നും. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് രാജി ചോദിച്ച് വാങ്ങണമെന്നും പി.വി അൻവർ പറഞ്ഞു. നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അൻവറിന്റെ പ്രതികരണം.

രാഹുലിന്റെ രാജി ആവശ്യപ്പെട്ടില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിടേണ്ടി വരും. സിപിഎം ചെയ്തില്ലല്ലോ എന്നുള്ളത് നീതികരിക്കാവുന്ന മറുപടിയല്ല. രാഹുൽ ഇന്ന് കോൺഗ്രസിനുണ്ടായ ക്യാൻസറാണ്. അത് മുറിച്ചു മാറ്റാനുള്ള ആർജ്ജവം നേതൃത്വം കാണിക്കണം. വോട്ട് ചോരി ചർച്ചയാകേണ്ട സമയത്താണ് ഡേർട്ടി പൊളിറ്റിക്സിന്റെ പിന്നാലെ പോകുന്നത്. എന്തിനാണ് ഈ ക്യാൻസർ പേറുന്നതെന്നും രാജി വെയ്ക്കണമെന്നത് വി.ഡി സതീശൻ തുറന്നു പറയണമെന്നും പി.വി അൻവർ പറഞ്ഞു.

പരാതിയുള്ളവർ എന്നെയും സമീപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് നേതാവാണ് രണ്ട് സ്ത്രീകളുടെ പരാതിയുമായി ബന്ധപ്പെട്ടത്. രണ്ട് ദിവസം മുന്‍പായിരുന്നു സംഭവം. ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന തരത്തിലുള്ള വിഷയമാണ് അവരും തന്നോട് പറഞ്ഞത്. ആരോപണങ്ങളില്‍ തെളിവുണ്ടെങ്കില്‍ പൊലീസിൽ പരാതി നല്‍കാന്‍ തയ്യാറാകണം എന്ന് അവരോട് നിര്‍ദേശിച്ചെന്നും പി.വി അന്‍വര്‍ ചൂണ്ടിക്കാട്ടി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments