Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ന് അത്തം

ഇന്ന് അത്തം

തിരുവനന്തപുരം: ഇന്ന് അത്തം. കേരളത്തിലെ വീട്ടുമുറ്റങ്ങള്‍ ഇന്ന് മുതല്‍ ഓണപ്പൂക്കള്‍ സ്ഥാനം പിടിക്കും. അത്തം മുതല്‍ പത്തുദിവസത്തെ ഉത്സവമാണ് ഇന്ന് ആരംഭിക്കുന്നത്. ഓണത്തിന്റെ വരവറിയിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയവും ഇന്ന് നടക്കും. തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് രാവിലെ ഒന്‍പത് മണിക്ക് തദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം നടത്തും. ഇതോടെ കേരളക്കരയില്‍ ഓണത്തിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.


വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് അത്തപ്പതാക ഉയര്‍ത്തും. ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുക നടന്‍ ജയറാം ആയിരിക്കും. എംപിമാരായ ഹൈബി ഈഡന്‍, കെ ഫ്രാന്‍സിസ് ജോര്‍ജ്, അനൂപ് ജേക്കബ് എംഎല്‍എ, കലക്ടര്‍ ജി, പ്രിയങ്ക, നടന്‍ രമേശ് പിഷാരടി എന്നിവരാണ് മുഖ്യ അതിഥികള്‍.

രാവിലെ 9.30നും തൃപ്പൂണിത്തുറ ബോയ്‌സ് ഗ്രൗണ്ടില്‍ ആരംഭിക്കുന്ന ഘോഷയാത്ര നഗരം ചുറ്റി സമാപിക്കും. ഘോഷയാത്രയില്‍ തെയ്യവും തിറയുമുള്‍പ്പെടെ കേരളത്തിന്റെ തനത് കലാരൂപങ്ങളടക്കം ഉള്‍പ്പെടുന്ന നിശ്ച ദൃശങ്ങളും പങ്കെടുക്കും. ഇന്നു മുതല്‍ ആരംഭിക്കുന്ന ആഘോഷ പരിപാടികളോടെ കേരളം പത്ത് ദിവസത്തെ ഉത്സവത്തിന് തുടക്കം കുറിക്കുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments