പറ്റ്ന: മൂന്ന് പാകിസ്താൻ ഭീകരർ ബിഹാറിൽ എത്തിയതായി സംശയം . ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരരായ ഹസ്നൈൻ അലി, ആദിൽ ഹുസൈൻ, മുഹമ്മദ് ഉസ്മാൻ എന്നിവരാണ് ബിഹാറിൽ എത്തിയതായി സംശയിക്കുന്നത്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. ബിഹാര്‍ പൊലീസ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നേപ്പാൾ അതിര്‍ത്തി വഴിയാണ് ഭീകരര്‍ ബിഹാറിലേക്ക് നുഴഞ്ഞുകയറിയതെന്ന് സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഹാര്‍ പൊലീസ് ആസ്ഥാനത്ത് നിന്ന് ഭീകരരുടെ പേരുവിവരങ്ങൾ, ഫോട്ടോഗ്രാഫുകൾ, പാസ്‌പോർട്ട് വിശദാംശങ്ങൾ എന്നിവ അതിർത്തി ജില്ലകളിലേക്ക് കൈമാറിയിട്ടുണ്ട്. ആഗസ്റ്റ് രണ്ടാം വാരത്തിൽ മൂവരും കാഠ്മണ്ഡുവിൽ എത്തിയതായും മാസത്തിലെ മൂന്നാം വാരത്തിൽ ബിഹാറിലേക്ക് കടന്നതായും ഇന്‍റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



