പത്തനംതിട്ട: അടൂര്‍ പൊലീസ് ക്യാംപിലെ എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശി കുഞ്ഞുമോന്‍ (51) ആണ് മരിച്ചത്. കുഞ്ഞുമോന് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
കുടുംബസമേതം ക്യാംപ് ക്വാട്ടേഴ്‌സില്‍ ആയിരുന്നു കുഞ്ഞുമോന്‍ താമസിച്ചിരുന്നത്. കോട്ടേഴ്‌സിന്റെ പിന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.



