ശിവഗിരി: പുണ്യാഹം നടത്തുന്നതിന് പകരം ദേവസ്വംവക ക്ഷേത്രങ്ങളിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ ഗൗരവമായി ചിന്തിക്കുകയാണ് ദേവസ്വം ബോർഡും സർക്കാരും ചെയ്യേണ്ടതെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. അഹിന്ദുവായ സഹോദരി ഗുരുവായൂർ ക്ഷേത്രക്കുളത്തിലിറങ്ങി കാൽ കഴുകിയതിനെ വലിയ അപരാധമായി ചിത്രീകരിക്കുന്നത് നല്ലതല്ലെന്നും ഒരാഴ്ച്ചക്കാലത്തെ പുണ്യാഹം നടത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ലെന്നും സച്ചിദാനന്ദ സ്വാമി വ്യക്തമാക്കി.
ദേവസ്വംവക ക്ഷേത്രങ്ങളിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ ഗൗരവമായി ചിന്തിക്കണം: സച്ചിദാനന്ദ സ്വാമി
RELATED ARTICLES



