തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒരു സ്ത്രീയെ നിർബന്ധിത ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ പരാതിക്കാരിൽ നിന്ന് ക്രൈംബ്രാഞ്ച് ഉടൻ മൊഴിയെടുക്കും. പരാതിക്കാരനായ അഡ്വ. ഷിന്റോ സെബാസ്റ്റ്യന്റെ മൊഴി രേഖപ്പെടുത്തും.തിരുവനന്തപുരത്തെ ക്രൈബ്രാഞ്ച് ഓഫീസിലാണ് മൊഴി എടുക്കൽ.രാഹുലിനെതിരെ കേസെടുക്കണമെന്ന് പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായി 13 ഓളം പരാതികളാണ് ലഭിച്ചത്. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും രാഹുലിനെ ചോദ്യം ചെയ്യുക. വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡ് കേസിൽ മൊഴി നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.



