കൊച്ചി: മടിയിൽ കനമുള്ള മെത്രാപ്പോലീത്തമാർ രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി വിശ്വാസികളെ തമ്മിലടിപ്പിക്കുകയാണെന്ന് യാക്കോബായ അൽമായ ഫോറം. ഇടതുമുന്നണിക്ക് അനുകൂലമായ സഭ നേതൃത്വത്തിന്റെ പ്രസ്താവന അതാണ് കാണിക്കുന്നത്. സഭയെ മൂന്നു മുന്നണികളും വഞ്ചിക്കുകയാണ് ചെയ്തിട്ടുള്ളത്.
മെത്രാപ്പോലീത്തമാരുടെ അവിഹിത സമ്പാദ്യം ചൂണ്ടിക്കാട്ടി അന്വേഷണ ഏജൻസികളെ വെച്ച് തങ്ങളുടെ കൂട്ടത്തിൽ ചേർക്കുകയാണ് രാഷ്ട്രീയക്കാർ ചെയ്യുന്നത്. ആർക്ക് വോട്ട് ചെയ്യണമെന്ന് വിശ്വസികളോട് നിർദേശിക്കാൻ മെത്രാപ്പോലീത്തമാർക്ക് അവകാശമില്ല. മുന്നണികളുടെ തട്ടിപ്പിനെതിരെ ജനക്ഷേമം മുഖമുദ്രയാക്കിയ ട്വന്റി20ക്ക് പിന്തുണ നൽകണമെന്ന് ഫോറം പ്രസിഡൻറ് പോൾ വർഗീസ് പ്രസ്താവനയിൽ പറഞ്ഞു.